പതിനേഴാം വയസ്സില്‍ ഒരു ജോലിക്ക് വേണ്ടിരണ്ട് മണിക്കൂറോളം വരി നിന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ കോടീശ്വരി. ഇന്‍ എന്‍ ഔട്ട് ഫാസ്റ്റ് ഫുഡ് ശൃംഖല ഉടമ ലിന്‍സി സിന്‍ഡറിന്റേതാണ് വെളിപ്പെടുത്തല്‍. സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ പച്ചക്കറി മുറിക്കുക, കസ്റ്റമര്‍ സര്‍വീസ് തുടങ്ങിയ ചെറു ജോലികളായിരുന്നു തുടക്കത്തില്‍ ചെയ്തിരുന്നത്. ഈ സമയത്ത് താന്‍ ആരാണെന്ന് മാനേജര്‍ ഒഴികെ ആര്‍ക്കും അറിയില്ലായിരുന്നു. ജോലിക്കാര്‍ക്കിടയില്‍ താന്‍ ഒരു സാധാരണക്കാരിയെപ്പോലെ മാത്രം പരിഗണിക്കപ്പെട്ടു. ഇതൊക്കെ പിന്നീട് തന്റെ ജീവിതത്തില്‍ വളരെ ഏറെ ഗുണം […]